അനുബന്ധ വാര്‍ത്തകള്‍
- യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടിയ നിലയിൽ; ഭാര്യയെയും റിസോർട്ട് മാനേജരെയും കാണാനില്ല
- ഇടുക്കിയിൽ ബാഗിനുള്ളിൽ നവജാത ശിശുവിന്റെ ജഡം, കുട്ടി ചാപിള്ളയായിരുന്നുവെന്ന് അവിവാഹിതയായ യുവതി
- ഇതരസമുദായക്കാരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു; നാട്ടുകാരുടെ മുന്നിൽ വച്ച് 68കാരന്റെ കാൽ സഹോദരപുത്രൻ വെട്ടിമാറ്റി; കാൽ തുന്നിച്ചേർക്കാനായില്ല
- വടക്കൻ കേരളത്തിൽ കനത്ത മഴ; ബുധനാഴ്ച വരെ തുടരും, അതീവജാഗ്രതയിൽ സംസ്ഥാനം
- ‘പുലിവാലുപിടിച്ച്’ കെഎസ്ആര്‍ടിസി ഡ്രൈവർ; രണ്ടു കൈയ്യും ഉപയോഗിച്ച് പണിപ്പെട്ടിട്ടും ഗിയര്‍ മാറ്റാന്‍ സാധിക്കുന്നില്ല; വൈറലായി വീഡീയോ
ടിവി ചാനൽ മാറ്റുന്നതിൽ തർക്കം; അനുജൻ അമ്മിക്കല്ലു കൊണ്ട് ഇടിച്ചു; ചേട്ടന് ദാരുണാന്ത്യം
ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
അനുജന്റെ അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റ് ജേഷ്ഠൻ മരിച്ചു. ഇടുക്കി കൊന്നത്തടി കമ്പിളിലൈൻ സ്വദേശി വെള്ളയാമ്പൽ ജോസഫാണ് മരിച്ചത്. 26 വയസ്സായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ജോസഫിന്റെ ഇളയ സഹോദരൻ ജോഷ്വയാണ് ആക്രമണം നടത്തിയത്. ടിവി ചാനൽ മാറുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുപിതനായ അനുജൻ അമ്മിക്കല്ലു കൊണ്ട് ജേഷ്ഠനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ആക്രമണം നടക്കുന്ന സമയത്ത് മാതാപിതാക്കൾ ഉണ്ടായിരുന്നില്ല. ഇരുവരും ആശുപത്രിയിലായിരുന്നു. ജേഷ്ഠനും അനുജനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളുവെന്ന് പൊലീസ് പറയുന്നു.