അനുബന്ധ വാര്‍ത്തകള്‍
- പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു, ചലക്കുടിപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം
- വിഴിഞ്ഞത്തുനിന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി, നാലുപേരും സുരക്ഷിതർ
- കേരളത്തിൽ മഴ കനത്തു; മഴക്കെടുതിയിൽ മൂന്ന് മരണം, നാല് പേരെ കാണാതായി, ജൂലൈ 23 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
- മഴ ശക്തമായി റെഡ് അലെർട്ട് പ്രഖ്യാപിക്കുമ്പോൾ മാത്രം ക്വാറികൾ പൂട്ടിയാൽ മതിയോ ?
- തെക്കൻ ജില്ലകളിൽ കനത്ത മഴ; പമ്പയിൽ ജലനിരപ്പുയർന്നു, ഇടുക്കിയിൽ മണ്ണിടിച്ചിൽ, കടകളിൽ വെള്ളം കയറി; ജാഗ്രതാ നിർദേശം
വടക്കൻ കേരളത്തിൽ കനത്ത മഴ; ബുധനാഴ്ച വരെ തുടരും, അതീവജാഗ്രതയിൽ സംസ്ഥാനം
സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന മഴ ശക്തി പ്രാപിച്ചു. ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ശക്തമായ മഴയും കാറ്റുമാണുള്ളത്.
കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നീട്ടി. ഇന്നലെ മുതല്‍ ഈ മാസം 24 വരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്തേക്ക് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്. സംസ്ഥാനത്തുടനീളം കടല്‍ പ്രക്ഷുബ്ദമാണ്. കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകളാണ് പുര്‍ണമായും ഭാഗീകമായും തകര്‍ന്നത്.