അനുബന്ധ വാര്‍ത്തകള്‍
- ജോളി അകത്തായപ്പോൾ ഭാര്യയുടെ മുന്നിലെത്തി മാപ്പ് പറഞ്ഞ് ജോൺസൺ
- ‘ജോളിപ്പേടി’യിൽ കൂടത്തായ്, കുട്ടികൾ അലറിക്കരയുന്നു, ഉറക്കമില്ലാതെ സ്ത്രീകൾ !
- സിലിയുടെ കൊലപാതകം സ്വർണ്ണത്തിനായി?40 പവൻ സ്വർണം സിലി കാണിക്കവഞ്ചിയിൽ ഇട്ടെന്ന് ഷാജു; സംശയമുനയിൽ വീണ്ടും ഷാജു
- കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു, സഹോദരിക്കു നേരെ വധശ്രമമുണ്ടായി: റോജോ
- മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്, മൂന്നുപേരെ പൊലീസ് കസ്റ്റഡിലെടുത്തു
ഇടുക്കിയിൽ ബാഗിനുള്ളിൽ നവജാത ശിശുവിന്റെ ജഡം, കുട്ടി ചാപിള്ളയായിരുന്നുവെന്ന് അവിവാഹിതയായ യുവതി
ഇടുക്കിയിൽ നവജാതശിശിഉവിനെ ബാഗിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ ബാഗിലാക്കി ഉപേക്ഷിച്ച അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതയായ യുവതി പ്രസവിച്ച ഉടൻ കുഞ്ഞിനെ ബാഗിലാക്കുകയായിരുന്നു എന്നാണ് നിഗമനം. ഇടുക്കി തോപ്രാംകുടിക്ക് സമീപമാണ് സംഭവം.
ആരോഗ്യം മോശമായതിനെ തുടർന്ന് യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി ചാപിള്ളയായിരുന്നു എന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. കുട്ടി മരിച്ചപ്പോൾ ആരുമറിയാതിരിക്കാൻ ബാഗിലാക്കുകയായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. അതേസമയം, മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു.