അനുബന്ധ വാര്‍ത്തകള്‍
Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്
അഞ്ച് ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
Shigella Alert: ഷിഗെല്ല ഭീതിയിൽ കേരളം. 15 പുതിയ കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ രോഗവ്യാപനം.
അഞ്ച് ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ കോഴിക്കോട് മാത്രം എട്ട് രോഗികൾ. മലപ്പുറത്ത് മൂന്ന്, വടനാട് രണ്ട്, കണ്ണൂരും കൊല്ലവും ഓരോ കേസുകൾ.
സംസ്ഥാനത്തെ ജൂൺ മാസത്തിലെ മാത്രം ഷിഗെല്ല രോഗികളുടെ എണ്ണം 165 ആയി ഉയർന്നു. അതിൽ ആറ് മരണം. ഈ വർഷത്തെ ആകെ കേസുകൾ 241 ആയി.
കോഴിക്കോട് ജില്ലയിൽ മാത്രം 57 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ജൂണിൽ മലപ്പുറത്ത് മാത്രം 24 കേസുകൾ സ്ഥിരീകരിച്ചു.
മറുവശത്ത് പകർച്ചവ്യാധികളും സംസ്ഥാനത്ത് ഭീതി പരത്തുന്നു. ഇന്നലെ മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൂടാതെ 22 പേർക്ക് എലിപ്പനിയും 23 പേർക്ക് മഞ്ഞപ്പിത്തവും നാല് പേർക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.