സതീശനെ കണ്ടഭാവമില്ല; ഷാഫിയുടെ പിന്തുണ വേണുഗോപാലിന്
തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് സതീശന്റെ ഇടപെടൽ കാരണമാണെന്ന് സുധാകരൻ വിശ്വസിക്കുന്നു
കോൺഗ്രസിൽ വി.ഡി.സതീശൻ ഒറ്റപ്പെടുന്നു. എംഎൽഎമാരുടെ പിന്തുണയിൽ മാത്രമല്ല സംസ്ഥാനത്തെ സുപ്രധാന നേതാക്കളുടെ പിന്തുണയും സതീശനില്ല. മുൻ കെപിസിസി അധ്യക്ഷനായ കെ.സുധാകരൻ ഹൈക്കമാൻഡ് നിരീക്ഷകർക്കു മുന്നിൽ സതീശനെ തള്ളിപ്പറഞ്ഞു.
തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് സതീശന്റെ ഇടപെടൽ കാരണമാണെന്ന് സുധാകരൻ വിശ്വസിക്കുന്നു. ഇക്കാരണത്താൽ സതീശനോടു അതൃപ്തിയുള്ള സുധാകരൻ കെ.സി.വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നത്. സതീശൻ മാത്രമല്ല തിരഞ്ഞെടുപ്പിൽ നയിച്ചതെന്നാണ് സുധാകരന്റെ അഭിപ്രായം.
മുൻപ് സതീശൻ പക്ഷത്തായിരുന്ന ഷാഫി പറമ്പിൽ എംപിയും ഇപ്പോൾ വേണുഗോപാലിനൊപ്പമാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്നാണ് ഷാഫി പറമ്പിൽ സതീശൻ പക്ഷത്തുനിന്ന് തെറ്റിപിരിഞ്ഞത്.
എംഎൽഎമാരുടെ പിന്തുണ നോക്കുകയാണെങ്കിൽ കെ.സി.വേണുഗോപാലിനു അനുകൂലമാണ്. സതീശനു വിരലിലെണ്ണാവുന്ന എംഎൽഎമാരുടെ പിന്തുണ മാത്രമാണുള്ളത്.