മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; കടുപ്പിച്ച് സതീശൻ, കടുത്ത പോരിലേക്ക്
കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകുകയാണെങ്കിൽ താൻ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് സതീശന്റെ നിലപാട്
കോൺഗ്രസിൽ ഭിന്നത രൂക്ഷം. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ വേറൊന്നും വേണ്ടെന്ന് വി.ഡി.സതീശൻ. എഐസിസി നേതൃത്വത്തെ സതീശൻ ഇക്കാര്യം അറിയിച്ചു.
കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകുകയാണെങ്കിൽ താൻ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് സതീശന്റെ നിലപാട്. കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയും വി.ഡി.സതീശനു ആഭ്യന്തര വകുപ്പും നൽകി സമവായം കണ്ടെത്താനായിരുന്നു ഹൈക്കമാൻഡ് തീരുമാനം. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ തനിക്ക് കാബിനറ്റിൽ ഒരു സ്ഥാനവും വേണ്ടെന്ന് സതീശൻ നിലപാടെടുത്തു.
ഘടകകക്ഷികളുടെ അഭിപ്രായം നിർണായകമായിരിക്കും. ഇന്ന് വൈകിട്ട് എഐസിസി പ്രതിനിധികൾ ഘടകകക്ഷികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലിം ലീഗ് സതീശനെ പിന്തുണയ്ക്കാനാണ് സാധ്യത. അതേസമയം പാർലമെന്ററി പാർട്ടിയിൽ എംഎൽഎമാരുടെ കൂടുതൽ പിന്തുണ വേണുഗോപാലിനാണ്. സതീശനെ പിന്തുണയ്ക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.