1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Section 144 issued in thalassery

സംഘർഷ സാധ്യത: തലശ്ശേരിയിൽ ഡിസംബർ ആറ് വരെ നിരോധനാജ്ഞ

തലശ്ശേരി
തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യതകൾ പരിഗണിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്യായമായ സംഘം ചേരൽ,ആയുധങ്ങളുമായി യാത്ര ചെയ്യൽ, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കൽ ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടം കൂടൽ എന്നിവയെ‌ല്ലാം ഡിസംബർ ആറ് വരെ നിരോധിച്ചുകൊണ്ടാണ് കണ്ണൂർ ജില്ലാ കളക്‌ടർ എസ് ചന്ദ്രശേഖർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
 
ഡിസംബർ ഒന്നിന് കെ‌ടി ജയകൃഷ്‌ണൻ മാസ്റ്റർ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴ‌ക്കിയിരുന്നു. ഇതേ തുടർന്ന് എസ്‌ഡി‌പിഐ,മുസ്ലീം ലീഗ് ഉൾപ്പടെ സംഘടനകളും മറുഭാഗത്ത് ബിജെപി ആർഎസ്എസ് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെ തുടർന്ന് മേഖലയിൽ സം‌ഘർഷ സാധ്യതയുള്ളതായി പോലീസ് റിപ്പോർട്ട് നൽകി. ഇ‌തിന് പിന്നാലെയാണ് നിരോധനാജ്ഞ.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളില്‍