മലപ്പുറത്തെ 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

ശ്രീനു എസ്| Last Modified ശനി, 1 മെയ് 2021 (20:53 IST)
മലപ്പുറത്തെ 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ശക്തമായ തീരുമാനം എടുത്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 14 വരെയാണ് നിരോധനാജ്ഞ. ഈ പഞ്ചായത്തുകളില്‍ 30 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഈ രണ്ടാഴ്ച കര്‍ശനമായ നടപടിമൂലം രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നത്. ഇന്നലെ 17 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :