തിരെഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന യോഗത്തിൽ ആർഎസ്എസിന് വിമർശനം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 മെയ് 2021 (14:59 IST)
തിരെഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ആർഎസ്എസിന് വിമർശനം. തെരഞ്ഞെടുപ്പിലെ ആർഎസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാർത്ഥികളും കുറ്റപ്പെടുത്തി. ബിഡിജെഎസ് പാർട്ടിക്ക് ബാധ്യതയാണെന്നും ചില സ്ഥാനാർത്ഥികൾ അഭിപ്രായം പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പിലെ ആർഎസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാർത്ഥികളും ഒരുപോലെ കുറ്റപ്പെടുത്തി. തിരെഞ്ഞെടുപ്പിനായി ആർഎസ്എസ് നിയോഗിച്ച നിയോജകമണ്ഡലം സംയോജകർ പലരും പരിചയസമ്പത്തില്ലാത്തവരായിരുന്നു. ഇവരുടെ ഏകപക്ഷീയ തീരുമാനങ്ങൾ തിരിച്ചടിയായി. പരിവാർ സംഘടനകൾ പലയിടത്തും സജീവമായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :