1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. School bus falls to aqueduct

സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; നിരവധി കുട്ടികൾക്ക് പരുക്ക്

സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; നിരവധി കുട്ടികൾക്ക് പരുക്ക്

സ്‌കൂൾ ബസ്
വിഴിഞ്ഞം ചൊവ്വരയിൽ സ്കൂൾ ബസ് കനാലിലേക്കു മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക നിഗമനം. പട്ടം താണുപിള്ള മെമ്മോറിയൽ സ്കൂളിലെ മിനി ബസാണ് അപകടത്തിൽപ്പെട്ടത്.
 
രാവിലെ എട്ടോടെ സ്കൂളിലേക്കു പോകുമ്പോൾ ചൊവ്വര കാവുനട റോഡിൽ വച്ചായിരുന്നു അപകടം. റോ‍ഡരികിലെ മണ്ണിടിഞ്ഞതാണ് ബസ് അപകടത്തിൽപ്പെടാൻ കാരണമെന്ന് സൂചന.
അടുത്ത ലേഖനം
'അമ്മ'യുടേയും 'ഫെഫ്‌ക'യുടേയും വനിതാ സെല്ലുകൾ പ്രവർത്തിക്കുന്നത് നിയമപ്രകാരമല്ല; ഹൈക്കോടതിയിൽ ഹര്‍ജിയുമായി ഡബ്ല്യൂസിസി