ശബരിമല: കുട്ടികളെ മനുഷ്യകവജമാക്കിയുള്ള സമരത്തിനെതിരെ നടപടി സ്വീകരിക്കാൻ ബാലാവാകാശ കമ്മീഷന്റെ നിർദേശം

Sumeesh| Last Modified ശനി, 20 ഒക്‌ടോബര്‍ 2018 (19:34 IST)
തിരുവനന്തപുരം: പ്രയഭേതമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കൂട്ടികളെ മുന്നിൽ നിർത്തി മനുഷ്യകവജമാ‍ക്കിയുള്ള സമരത്തിനെതിരെ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദേശം. പ്രതിഷേധങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നവർക്കും രക്ഷിതാക്കൾക്കുമെതിരെ നടപടി സ്വീകരിക്കാൻ കമ്മീ‍ഷൻ ഡി ജി പിക്ക് നിർദേശം നൽകി.

ശാരീരികമായോ മാനസികമായോ കുട്ടികൾക്ക് പ്രയാസമുണ്ടാക്കുന്ന സമര രീതികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് ഭരനഘടനക്കും ബാലാവകാശ സംരക്ഷണ നിയമത്തിനും എതിരാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പി സുരേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം സന്നിധാനത്ത് നടന്ന പ്രതിഷേധ സമരങ്ങളിലാണ് കുട്ടികളെ സമരക്കാർ മനുഷ്യകവജമായി ഉപയോഗിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :