1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. M Liju against VD Satheesan

'പിന്നെ എന്തിനാണ് ഞാൻ മന്ത്രിയായിരിക്കുന്നത്'; സതീശന്റെ 'ഓവർ' ഇടപെടലിൽ എം.ലിജുവിന് കടുത്ത അതൃപ്തി

M Liju, VD Satheesan, M Liju against VD Satheesan, M Liju VD Satheesan Issue
M Liju and VD Satheesan

എക്‌സൈസ് വകുപ്പിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അമിതമായ കൈകടത്തൽ നടത്തുന്നതിൽ വകുപ്പ് മന്ത്രി എം.ലിജുവിന് കടുത്ത അതൃപ്തി. വകുപ്പ് മന്ത്രിയായ താൻ നോക്കുകുത്തിയാണെന്നും പല നിർണായക തീരുമാനങ്ങളും ഉത്തരവ് ഇറങ്ങിയ ശേഷമാണ് താൻ അറിയുന്നതെന്നുമാണ് ലിജുവിന്റെ പരാതി. 
 
ബാർ ലൈസൻസ് പുതുക്കി നൽകൽ 
 
എക്‌സൈസ് മന്ത്രി അറിയാതെയാണ് മൂന്നിടത്ത് ശരവേഗത്തിൽ ബാർ ലൈസൻസ് പുതുക്കി നൽകിയത്. മൂവാറ്റുപുഴ, കൊച്ചി, പാലാ എന്നിവിടങ്ങളിലാണ് ലൈസൻസ് പുതുക്കി നൽകിയത്. എക്‌സൈസ് കമ്മിഷണർ സാംബ ശിവ റാവു മുഖ്യമന്ത്രിയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഉദ്യോഗസ്ഥനാണെന്നും വകുപ്പ് മന്ത്രിയായ തന്നോട് യാതൊരു കൂറും കാണിക്കുന്നില്ലെന്നും ലിജുവിന് പരാതിയുണ്ട്. സാംബശിവ റാവുവിനെ എക്‌സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റാൻ നീക്കങ്ങൾ തുടങ്ങി. 
 
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു 
 
ബാർ ലൈസൻസ് പുതുക്കി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് അമിതമായ ഇടപെടൽ നടത്തിയെന്ന ആക്ഷേപം എക്‌സൈസ് മന്ത്രിക്കുണ്ട്. അതിനാലാണ് തന്റെ പരാതിയും അതൃപ്തിയും ലിജു മുഖ്യമന്ത്രിയെ അറിയിക്കാത്തത്. പകരം ആഭ്യന്തര വകുപ്പിന് കീഴിലെ വിജിലൻസിനെ കൊണ്ടാണ് വിഷയം അന്വേഷിപ്പിക്കുന്നത്. നേരത്തെ വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാൻ തീരുമാനിച്ചതും എക്‌സൈസ് മന്ത്രി അറിയാതെയാണ്. മുഖ്യമന്ത്രി എക്‌സൈസ് അടക്കമുള്ള മറ്റു വകുപ്പുകളിൽ അമിതമായി കൈകടത്തുന്നതായി കെ.സി.വേണുഗോപാൽ പക്ഷത്തെ നേതാക്കളും കുറ്റപ്പെടുത്തുന്നു. Also Read: 'കിച്ചു രക്ഷപ്പെട്ടു', റോഷ്നയുടെ ചിത്രത്തിന് കീഴിൽ പരിഹാസ കമൻ്റ്, തക്ക മറുപടി നൽകി റോഷ്ണ ആൻ റോയ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'മുറസു' ചുഴലിക്കാറ്റ് തീരംതൊട്ടു; കാറ്റിന് 120 കിലോമീറ്റർ വേഗത, കേരളം പേടിക്കണോ?