Sumeesh|
Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (13:53 IST)
മുംബൈ: വിമാനത്തിൽ നിന്നും വീണ്ട്
എയർ ഇന്ത്യ ജീവനക്കാരിക്ക് ഗുരുതര പരിക്ക്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹർഷ ലോബോ നാനാവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എയർ ഇന്ത്യയുടെ എ ഐ 864 ബോയിങ് വിമാനത്തിൽ ടേക്ക് ഓഫിനു തൊട്ടുമുൻപാണ് അപകടം ഉണ്ടായത്. വിമാനത്തിന്റെ വാതിൽ തുറന്ന് ലാഡർ ഉറപ്പിക്കുന്നതിടെ 30 അടി താഴ്ചയിലേക്ക് യുവതി വീഴുകയായിരുന്നു. കാൽ വഴുതി വീണതാണ് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം അപകടത്തെക്കുറിച്ച് എയർ ഇന്ത്യ അധികൃതർ പ്രതികരിച്ചിട്ടില്ല.