സർക്കാർ സ്കൂളിലെ ഹോസ്റ്റലിൽ കുട്ടികൾ തമ്മിൽ കയ്യാംകളി: പത്താംക്ലാസുകാരൻ 9വയസുകാരനെ തലക്കടിച്ച് കൊലപ്പെടുത്തി

Sumeesh| Last Updated: ബുധന്‍, 24 ഒക്‌ടോബര്‍ 2018 (16:05 IST)
സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർത്തികൾ തമ്മിലുണ്ടായ വഴക്കിനിടെ നാലാംക്ലാസുകാരൻ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ഖമമം ജില്ലയിലെ സർക്കാർ ട്രൈബൽ സ്കൂളിലെ ഹോസ്റ്റലിലാണ് സംഭവം ഉണ്ടായത്. ഒൻപത് വയസുകാരനായ ഡി ജോസഫിനെ ഹോസ്റ്റലിൽ രക്തത്തിൽകുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിന് തൊട്ടുമുൻപ് പത്താംക്ലസുകാരനുമായി ജോസ്ഫ് വഴക്കിട്ടിരുന്നു എന്ന് പൊലിസിന്റെ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. വഴക്കിനിടെ ട്രങ്ക് പെട്ടിയെടുത്ത് മുതിർന്ന വിദ്യാർത്ഥി ജോസഫിന്റെ തലയിലും ദേഹത്തും ഇടിക്കുകയായിരുന്നു എന്നും ജോസഫ് സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടുവെന്നും
പൊലീസ് വ്യക്തമാക്കി.

നാലാംക്ലാസ് വരെ പഠിക്കാനുള്ള സൌകര്യമാണ് ട്രൈബൽ സ്കൂളിലുള്ളത്. പത്താം ക്ലാസ് വിദ്യാർത്ഥി ഹോസ്റ്റലിൽ താമസിച്ച് സമീപത്തെ സ്വകാര്യ സ്കൂളിൽ പഠിച്ച് വരികയായിരുന്നു. ഇരുവരും ചേർന്ന് രാവിലെ സൈക്കിളിൽ ടൌണിൽ പോയിരുന്നു. തിരികെ വരുന്നതിനിടെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്ന് പൊലീസ് പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :