1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murasu Cyclone Heavy Rain Alert Kerala

'മുറസു' ചുഴലിക്കാറ്റ് തീരംതൊട്ടു; കാറ്റിന് 120 കിലോമീറ്റർ വേഗത, കേരളം പേടിക്കണോ?

Kerala Weather, Heavy Rain, Weather Alerts Kerala, Rain in Kerala, Cyclone in bengal Sea Kerala Weather Alerts
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'മുറസു' ചുഴലിക്കാറ്റ് തീരംതൊട്ടു. ആന്ധ്ര ഒംഗോളിന് സമീപത്തുകൂടി മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. 
 
ആന്ധ്രയിൽ ശക്തമായ മഴ 
 
ആന്ധ്രപ്രദേശിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി മഴയുടെ തീവ്രത വർധിച്ചിരിക്കുന്നു. ശക്തമായ കാറ്റോട് കൂടിയാണ് മഴ പെയ്യുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഗഞ്ചം ജില്ലയിൽ 1.50 ലക്ഷം ആളുകളെ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 
 
ഒഡിഷയിലും ജാഗ്രത 
 
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡിഷയിൽ 1.6 ലക്ഷം ആളുകളെ ക്യാംപുകളിലേക്ക് മാറ്റി. ഏതാണ്ട് 3.33 ലക്ഷം ആളുകളെ മാറ്റിപാർപ്പിക്കണമെന്നാണ് സർക്കാർ കണക്ക്. ഇതിനായി പരിശ്രമം തുടരുകയാണ്. നേരത്തെ അർണബ് ചുഴലിക്കാറ്റിൽ ഒഡിഷയിൽ മാത്രം ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. 
 
കേരളം പേടിക്കണോ? 
 
ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. എങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് മഴ ലഭിക്കും. തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക-തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. നവംബർ 2,3,6 തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ. വരെ) സാധ്യത. നവംബർ ആറ് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
 
യെല്ലോ അലർട്ട് 
 
ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലർട്ട്. Also Read: 'ഭുവനേശ്വർ കുമാറിനെ കളിപ്പിച്ചത് തെറ്റായ സമയത്ത്, യുവ പേസർമാർക്ക് അവസരം നൽകാമായിരുന്നു : ഇർഫാൻ പത്താൻ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇനി പി.എഫ് ബാലൻസും പാസ്ബുക്കും വാട്സ്ആപ്പിൽ അറിയാം: ഡിജിറ്റൽ സേവനങ്ങളുമായി EPFO