കരാർ അടുത്തെത്തിയെന്ന അമേരിക്കൻ വാദങ്ങൾ നിൽക്കെ ഹിസ്ബുള്ളയുടെ ലബനനിലെ ആസ്ഥാനം തകർത്ത് ഇസ്രായേൽ, ഇറാനായി കാതോർത്ത് ലോകം
മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന വ്യോമാക്രമണങ്ങളുടെ പരമ്പരയില്‍ ഏറ്റവും മാരകമായ നീക്കമാണ് ഇസ്രായേല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
പശ്ചിമേഷ്യന്‍ മേഖലയെ സമാനതകളില്ലാത്ത യുദ്ധസാഹചര്യത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ പ്രതിരോധ സേനയുടെ (IDF) അതിശക്തമായ വ്യോമാക്രമണം. ലബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയുടെ (Hezbollah) പ്രധാന കമാന്‍ഡ് ആസ്ഥാനം ലക്ഷ്യമിട് ഒരേസമയം നിരവധി മിസൈലുകള്‍ ഇസ്രായേല്‍ വര്‍ഷിച്ചെന്നും ആക്രമണത്തില്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ ആസ്ഥാനം ഉള്‍പ്പെടെയുള്ള കെട്ടിട സമുച്ചയങ്ങള്‍ പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന വ്യോമാക്രമണങ്ങളുടെ പരമ്പരയില്‍ ഏറ്റവും മാരകമായ നീക്കമാണ് ഇസ്രായേല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇറാനുമായി അടുത്തുതന്നെ കരാര്‍ ഒപ്പിടുമെന്ന് അമേരിക്ക അവകാശപ്പെടുന്നതിനിടെയാണ് ലബനനിലെ ഹിസ്ബുള്ള ആസ്ഥാനം തന്നെ ഇസ്രായേല്‍ തകര്‍ത്തിരിക്കുന്നത്. സമാധാനക്കരാര്‍ പ്രകാരം ലബനനിന് മുകളില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന വ്യവസ്ഥയുണ്ട്.
בתקיפה מדויקת בדאחייה שבביירות: חיל-האוויר תקף מפקדה של ארגון הטרור חיזבאללה
— Israeli Air Force (@IAFsite) June 14, 2026
המפקדה שהותקפה שימשה את מחבלי ארגון הטרור חיזבאללה לקידום מתווי טרור נגד אזרחי מדינת ישראל וכוחות צה"ל הפועלים בדרום לבנון.
התקיפה בוצעה לאחר שמוקדם יותר היום (א'), ארגון הטרור חיזבאללה שיגר מטרות… pic.twitter.com/BA94YwS57m
അതേസമയം ബെയ്‌റൂട്ടിലെ ദഹിയ ഉള്‍പ്പെടൂന്ന ജനസാന്ദ്രതയേറിയ പ്രദേശത്തിലെ ഹിസ്ബുള്ളയുടെ സുരക്ഷാ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആസൂത്രിതമാണെന്നത് വ്യക്തമാണ്. ഹിസ്ബുള്ളയുടെ നിര്‍ണ്ണായക യോഗങ്ങള്‍ നടക്കാറുള്ള ഭൂഗര്‍ഭ ബങ്കറുകളും കമാന്‍ഡ് സെന്ററുകളും തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക ബങ്കര്‍-ബസ്റ്റര്‍ ബോംബുകളാണ് ഇസ്രായേല്‍ ഉപയോഗിച്ചതെന്നാണ് സൂചന.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിരവധി ബഹുനില മന്ദിരങ്ങള്‍ തകര്‍ന്നടിഞ്ഞു. ആക്രമണത്തില്‍ വന്‍തോതില്‍ ആളപായം ഉണ്ടായതായാണ് ലെബനന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന പ്രാഥമിക വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി സാധാരണക്കാരും ഹിസ്ബുള്ള പ്രവര്‍ത്തകരും കുടുങ്ങിക്കിടക്കുകയാണ്.
ഹിസ്ബുള്ളയുടെ കേന്ദ്രം തകര്‍ത്ത കാര്യം ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രായേല്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തങ്ങളുടെ അതിര്‍ത്തികളില്‍ ഭീഷണി ഉയര്‍ത്തുന്ന എല്ലാ തീവ്രവാദ താവളങ്ങളെയും തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടായിരുന്നു ഈ അടിയന്തര സൈനിക നീക്കമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തങ്ങളുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേലിന് കടുത്ത വില നല്‍കേണ്ടി വരുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന്റെ വടക്കന്‍ നഗരങ്ങള്‍ക്ക് നേരെ ഹിസ്ബുള്ള ഇതിനകം തന്നെ റോക്കറ്റ് ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ബെയ്‌റൂട്ടിലെ ഇസ്രായേല്‍ സൈന്യത്തിന്റെ ഈ കടുത്ത നീക്കം ലബനനുമായുള്ള പൂര്‍ണ്ണമായ കരയുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങള്‍. ഇറാന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ശക്തികള്‍ ഈ യുദ്ധത്തില്‍ നേരിട്ട് ഇടപെടാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.