അനുബന്ധ വാര്‍ത്തകള്‍
- കാവിവത്കരണം സമ്പൂർണം; സർവകലാശാലകളിലെ വിസിമാർ ആർഎസ്എസ് പരിപാടിയിൽ
- 25 സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: 43 കാരൻ പിടിയിൽ
- നിപ്പ ഭീതിയില്‍ നിന്ന് മോചനം; രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്
- ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യദു താല്‍ക്കാലിക ഡ്രൈവറായി നിയമിതനായി
- പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ ആരംഭിക്കും; അധിക ലഗേജിന് ഫീസ് ഈടാക്കും
പകർച്ചവ്യാധിയിൽ വിറച്ച് കേരളം; 13 ദിവസത്തിനിടെ 41 മരണം
ജലജന്യരോഗങ്ങൾ പെരുകുന്നതിനാൽ അതീവ ജാഗ്രത വേണം
സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി. 13 ദിവസത്തിനിടെ 41 പേർക്കു പകർച്ചവ്യാധിയെ തുടർന്ന് ജീവൻ നഷ്ടമായി. ഇൻഫ്‌ളുവൻസ ബാധിച്ച് ഒൻപത് പേർക്ക് ജീവൻ നഷ്ടമായി. എലിപ്പനി ബാധിച്ച് എട്ട് പേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. ഷിഗെല്ല വ്യാപനവും ഭീതി ഉയർത്തുന്നു.
ജലജന്യരോഗങ്ങൾ പെരുകുന്നതിനാൽ അതീവ ജാഗ്രത വേണം. രോഗലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ വൈദ്യസഹായം തേടണം. പനി ലക്ഷണങ്ങൾ ഉള്ളപ്പോൾ കുട്ടികളെ സ്‌കൂളിലേക്ക് വിടരുത്. ഷിഗെല്ല കേസുകൾ 135 കടന്നു.
കുടിവെള്ളത്തിൽ നിന്ന് അസുഖങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ശുചിത്വമില്ലാത്ത ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കരുത്. സംസ്ഥാനത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ താളംതെറ്റിയത് രോഗവ്യാപനത്തിനു കാരണമായെന്നാണ് വിലയിരുത്തൽ.