രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ
മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന നിമിഷം വരെ ചെന്നിത്തല ക്ലെയിം ചെയ്തിരുന്നു
കാബിനറ്റിൽ ചേരണമെങ്കിൽ ആഭ്യന്തരമന്ത്രി സ്ഥാനം വേണമെന്ന് രമേശ് ചെന്നിത്തല. ഇല്ലെങ്കിൽ കാബിനറ്റിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ദേശീയ നേതൃത്വത്തെ ചെന്നിത്തല അറിയിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ചെന്നിത്തല ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന നിമിഷം വരെ ചെന്നിത്തല ക്ലെയിം ചെയ്തിരുന്നു. എന്നാൽ ദേശീയ നേതൃത്വം വി.ഡി.സതീശനെ തീരുമാനിക്കുകയായിരുന്നു. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതിനു പിന്നാലെ ചെന്നിത്തല മാധ്യമങ്ങളോടു പ്രതികരിക്കാതെ തിരുവനന്തപുരം വിട്ടു.
ആഭ്യന്തരമന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ കാബിനറ്റിലേക്കു വരാൻ താൽപര്യമില്ലെന്ന് ചെന്നിത്തല രാഹുൽ ഗാന്ധിയെ നേരിട്ടു അറിയിക്കും. അതേസമയം മുഖ്യമന്ത്രിക്കു തന്നെ ആഭ്യന്തരവകുപ്പും വേണമെന്ന നിലപാടിലാണ് വി.ഡി.സതീശൻ.