1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramesh Chennithala congratulates VD Satheesan

വിഡി സതീശന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല; മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതികരണം

Ramesh chennithala, VD Satheesan, Kerala CM, Congress Kerala, Kerala News
വിഡി സതീശന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല. മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. 10 വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധിയെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
 
ഗുരുവായൂരിലെത്തി നിര്‍മ്മാല്യദര്‍ശനം തൊഴുത് ഇറങ്ങുമ്പോഴായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ദര്‍ശനത്തിന് ശേഷം ട്രെയിന്‍ മാര്‍ഗമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതില്‍ കടുത്ത അതൃപ്ത്തി അദ്ദേഹത്തിനുണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നിരുന്നു.
 
പിന്നാലെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നിലപാടെടുത്തു എന്ന വിവരവും പുറത്തുവന്നിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ അയവ് വരുന്നു എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ