1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. R Sreelekha Thiruvananthapuram Mayor

രാജേഷിനെ വെട്ടി രാജീവ് ചന്ദ്രശേഖര്‍; ശ്രീലേഖ തിരുവനന്തപുരം മേയര്‍

ആര്‍എസ്എസിന്റെ പിന്തുണ രാജേഷിനു ആയിരുന്നെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം തുടക്കംമുതല്‍ ആര്‍.ശ്രീലേഖയ്ക്കു ഒപ്പമായിരുന്നു

Thiruvananthapuram corporation, Local Body elections,Kerala Elections, NDA, V V Rajesh, R Sreelekha,തിരുവനന്തപുരം കോർപ്പറേഷൻ, തദ്ദേശ തെരെഞ്ഞെടുപ്പ്, കേരള ഇലക്ഷൻ, എൻഡിഎ, വി വി രാജേഷ്, ആർ ശ്രീലേഖ
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ആര്‍.ശ്രീലേഖയെ തീരുമാനിച്ചു. വി.വി.രാജേഷിനെ വെട്ടിയാണ് ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. ശ്രീലേഖ മേയറാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു. 
 
ആര്‍എസ്എസിന്റെ പിന്തുണ രാജേഷിനു ആയിരുന്നെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം തുടക്കംമുതല്‍ ആര്‍.ശ്രീലേഖയ്ക്കു ഒപ്പമായിരുന്നു. മുന്‍ ഡിജിപി കൂടിയായ ശ്രീലേഖ ഒരു രാഷ്ട്രീയക്കാരി എന്നതിനേക്കാള്‍ പ്രൊഫഷണല്‍ ആണെന്നത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ നിര്‍ണായകമായി. 
 
തിരുവനന്തപുരത്ത് സജീവമായി രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന നേതാവാണ് രാജേഷ്. എന്നിട്ടും രാജേഷിനെ തള്ളിയതില്‍ ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ക്കു അതൃപ്തിയുണ്ട്. 
അടുത്ത ലേഖനം
2026 Assembly Election: തൃശൂരില്‍ വി.എസ്.സുനില്‍ കുമാര്‍ മത്സരിക്കണമെന്ന് ആവശ്യം, ഇല്ലെങ്കില്‍ സിപിഎം ഏറ്റെടുക്കും?