VV Rajesh: വി.വി.രാജേഷ് തിരുവനന്തപുരം മേയര്‍ ആകും, ശ്രീലേഖയ്ക്കു ഡപ്യൂട്ടി മേയര്‍ സ്ഥാനം
കേന്ദ്ര തീരുമാനത്തിനു ശേഷമായിരിക്കും പ്രഖ്യാപനം
VV Rajesh
VV Rajesh: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് വി.വി.രാജേഷ് എത്തിയേക്കും. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ രാജേഷിനാണ്. ബിജെപി സംസ്ഥാന സെക്രട്ടറിയാണ് രാജേഷ്.
കേന്ദ്ര തീരുമാനത്തിനു ശേഷമായിരിക്കും പ്രഖ്യാപനം. തിരുവനന്തപുരത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നേതാവ് ആയതിനാല്‍ മേയറാകാന്‍ മറ്റൊരു ഓപ്ഷന്‍ സംസ്ഥാന നേതൃത്വത്തിന്റെ ആലോചനയില്‍ ഇല്ല. തിരുവനന്തപുരം കോര്‍പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി.വി.രാജേഷ് വിജയിച്ചത്.
അതേസമയം ആര്‍.ശ്രീലേഖ ഡപ്യൂട്ടി മേയര്‍ പദവിയിലേക്ക് എത്തും. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ശ്രീകലയെ വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്.
50 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് എന്‍ഡിഎ കോര്‍പറേഷന്‍ അധികാരം പിടിച്ചത്. എല്‍ഡിഎഫ് 29 സീറ്റുകളും യുഡിഎഫ് സീറ്റുകളും സ്വന്തമാക്കി.