'കടൽതീരത്തോ..അറിയാലോ അവിടെ പോയാലുള്ള അവസ്ഥ'; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ, മാപ്പ് പറയണമെന്ന് ആവശ്യം
' 'കടൽതീരത്തോ, അവിടെയൊക്കെ പോയാലുള്ള അവസ്ഥ അറിയാലോ..' എന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ. വാർത്താസമ്മേളനത്തിൽ തീരദേശ മേഖലയിലെ മനുഷ്യരെ അപമാനിക്കുന്ന വിധം മുഖ്യമന്ത്രി സംസാരിച്ചതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്.
ഇന്നലെ വാർത്താസമ്മേളനത്തിനിടെ, ' നമുക്ക് അറിയാലോ, തീരപ്രദേശമാണ്. പഴയ മുഖ്യമന്ത്രി പോയത് അറിയാലോ..,' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കാലവർഷക്കെടുതിയിൽ വകുപ്പ് മന്ത്രി പോലും തീരദേശ മേഖല സന്ദർശിച്ചില്ല എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 'തീരപ്രദേശത്തെ ആളുകളെ അറിയാലോ' എന്ന തരത്തിൽ ഒന്നിലേറെ തവണ സതീശൻ ഇത് ആവർത്തിച്ചു. ഈ പരാമർശം തീരപ്രദേശത്തെ ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ജോണിന്റെ മകൾ പറഞ്ഞു.
' 'കടൽതീരത്തോ, അവിടെയൊക്കെ പോയാലുള്ള അവസ്ഥ അറിയാലോ..' എന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്ത് അവസ്ഥ? വോട്ട് ചോദിച്ച് ഇവിടെ വന്നപ്പോൾ ആ അവസ്ഥ ഉണ്ടായിരുന്നോ സാർ? ഒരു കമ്യൂണിറ്റിയെയാണ് നിങ്ങൾ അധിക്ഷേപിച്ചത്. അതിനു മുഖ്യമന്ത്രി മാപ്പ് പറഞ്ഞേ പറ്റൂ,' ജോണിന്റെ മകൾ മാധ്യമങ്ങളോട് പറഞ്ഞു.