പെൻഷനിൽ കടുംവെട്ടുമായി സതീശൻ സർക്കാർ; ഇനി വീട്ടിലെത്തില്ല !
ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം നടത്തൂ
ക്ഷേമ പെൻഷൻ ഇനി മുതൽ വീട്ടിലെത്തില്ല. സഹകരണ ബാങ്കുകൾ വഴി ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നത് യുഡിഎഫ് സർക്കാർ നിർത്തലാക്കി. കിടപ്പുരോഗികൾക്കു മാത്രമേ ഇനി ക്ഷേമ പെൻഷൻ വീട്ടിലെത്തൂ.
ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം നടത്തൂ. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പ്രായമായവർക്കു അത്താണിയായിരുന്നു വാതിൽപ്പടി പെൻഷൻ നിർത്തുന്നതിലൂടെ ലക്ഷകണക്കിനു ആളുകൾ ദുരിതത്തിലാകും. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ സാധിക്കാത്ത ഗുണഭോക്താക്കൾക്കും ഒഴിച്ച് ബാക്കിയെല്ലാ ഗുണഭോക്താക്കൾക്കും ക്ഷേമ പെൻഷനായി നേരിട്ട് ബാങ്കുകളെ ആശ്രയിക്കേണ്ടിവരും.
ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി മാത്രമേ പെൻഷൻ വിതരണം ചെയ്യൂ. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പ്രായമായവർക്കു കൂടുതൽ സഹായകരമാകാൻ വേണ്ടി വീട്ടിൽ പെൻഷൻ എത്തിക്കുന്ന രീതി തുടങ്ങിയത്. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെ മാത്രമേ പെൻഷൻ കിട്ടൂ എന്നതാണ് ഇനിയുള്ള സ്ഥിതി.