'മോദിക്ക് പഠിക്കുവാണോ'; മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ക്യാമറ വെച്ച സതീശനെതിരെ വിമർശനം
കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെയാണ് സംഭവം
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനം. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ സ്ഥാപിച്ചതാണ് വിമർശനങ്ങൾക്കു കാരണം. നരേന്ദ്ര മോദിയെ പോലെ മാധ്യമങ്ങളോടു സതീശൻ അസഹിഷ്ണുത കാണിക്കുകയാണോ എന്ന് സമൂഹമാധ്യമങ്ങളിൽ ചോദ്യമുയർന്നു.
കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. പിആർഡിക്ക് ലഭിച്ച നിർദേശം അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചത്. മുഖ്യമന്ത്രി നേരിട്ട് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
പിആർഡി ജീവനക്കാർ ക്യാമറ സ്ഥാപിക്കാൻ തുടങ്ങിയതോടെ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തു. ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവരെ അറിയാൻ വേണ്ടിയാണോ ക്യാമറയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. സംഗതി വിവാദമായതോടെ ക്യാമറ എടുത്തമാറ്റി.