FCRA Amendment Bill : എഫ്സിആർഎ ഭേദഗതി ബില്ലിനായി തിരക്കിട്ട നീക്കങ്ങൾ, ബിൽ നാളെയോ മറ്റന്നാളോ കൊണ്ടുവന്നേക്കും
വിദേശ രാജ്യങ്ങളില്‍ നിന്നോ വിദേശ സ്ഥാപനങ്ങളില്‍ നിന്നോ ഇന്ത്യയിലെ വ്യക്തികള്‍ക്കും എന്‍ജിഒകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മതസംഘടനകള്‍ക്കും ലഭിക്കുന്ന സാമ്പത്തിക സഹായം നിയന്ത്രിക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണ് എഫ്‌സിആര്‍എ ഭേദഗതി.
എഫ്‌സിആര്‍എ ഭേദഗതി ബില്ലില്‍ തിരക്കിട്ട നീക്കങ്ങളുമായി കേന്ദ്രം. ബില്‍ നാളെയോ മറ്റന്നാളോ പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരാനാണ് നീക്കം. വിദേശ രാജ്യങ്ങളില്‍ നിന്നോ വിദേശ സ്ഥാപനങ്ങളില്‍ നിന്നോ ഇന്ത്യയിലെ വ്യക്തികള്‍ക്കും എന്‍ജിഒകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മതസംഘടനകള്‍ക്കും ലഭിക്കുന്ന സാമ്പത്തിക സഹായം നിയന്ത്രിക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണ് എഫ്‌സിആര്‍എ ഭേദഗതി. ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഫണ്ട് ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കപ്പെടുന്നുവെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനും മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കാനും ഈ ഫണ്ട് ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ വിദേശ ഫണ്ടിന് നിയന്ത്രണം ആവശ്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
As India prepares to introduce new FCRA regulations to tighten oversight of foreign funding despite both internal and external pressure, the U.S. has announced a Major POLICY SHIFT.
— Megh Updates ™ (@MeghUpdates) August 6, 2026
The U.S. government says foreign aid will now be provided directly to national governments,… pic.twitter.com/N6Wld47HZV
FCRA (Foreign Contribution Regulation Act) വിദേശ രാജ്യങ്ങളില്‍ നിന്നോ വിദേശ സ്ഥാപനങ്ങളില്‍ നിന്നോ ഇന്ത്യയിലെ വ്യക്തികള്‍ക്കും എന്‍ജിഒകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മതസംഘടനകള്‍ക്കും ലഭിക്കുന്ന സാമ്പത്തിക സഹായം നിയന്ത്രിക്കുന്ന നിയമമാണ്. 1976ല്‍ നിലവില്‍ വന്ന നിയമത്തിന് 2016,2018,2020 വര്‍ഷങ്ങളില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.
2026ലെ ഭേദഗതി പ്രകാരം Designated Authority എന്ന പുതിയ സംവിധാനമാണ് സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നത്. അതായത് നിലവിലെ നിയമപ്രകാരം ഒരു സ്ഥാപനത്തിന്റെ FCRA രജിസ്‌ട്രേഷന്‍ റദ്ദായാല്‍ അല്ലെങ്കില്‍ അവസാനിച്ചാല്‍ അതിന്റെ വിദേശ ഫണ്ടും അതിലൂടെ സൃഷ്ടിച്ച സ്വത്തുക്കളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായ സംവിധാനമില്ല. പുതിയ ബില്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ഒരു ഒരു Designated Authority രൂപീകരിക്കും. ഒരു സ്ഥാപനത്തിന്റെ FCRA രജിസ്‌ട്രേഷന്‍ റദ്ദാകുകയോ, സ്വമേധയാ ഉപേക്ഷിക്കുകയോ, പുതുക്കാതെ കാലഹരണപ്പെടുകയോ ചെയ്താല്‍ വിദേശ ഫണ്ടും അതിലൂടെ സൃഷ്ടിച്ച ആസ്തികളും ഈ അധികാരിയുടെ നിയന്ത്രണത്തിലാകും.നിയമപരമായ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ആസ്തികള്‍ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ ഈ സംവിധാനത്തിന് അധികാരം ലഭിക്കും
എന്നാല്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചാല്‍ പോലും കേന്ദ്രം നിയമിക്കുന്ന അധികാരികള്‍ക്ക് ആസ്തികളുടെ നിയന്ത്രണം ലഭിക്കുമെന്ന വ്യവസ്ഥ അധികാര ദുരുപയോഗത്തിന് കാരണമാകുമെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം, ദുരിതാശ്വാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി എന്‍ജിഒകള്‍ വിദേശ സഹായത്തെ ഇത് ബാധിക്കും. പ്രധാനമായും ക്രൈസ്തവ സഭകളെയാകും ഇത് ബാധിക്കുക.
ആശുപത്രികള്‍, സ്‌കൂളുകള്‍, അനാഥാലയങ്ങള്‍,ചാരിറ്റി സ്ഥാപനങ്ങള്‍ എന്നിവ ക്രൈസ്തവ സഭകള്‍ നടത്തുന്നത് വിദേശഫണ്ടുകളില്‍ നിന്നാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സംഘടനകളെ ലക്ഷ്യമാക്കി സര്‍ക്കാര്‍ നിയമം ദുരുപയോഗം ചെയ്‌തേക്കാമെന്നും പ്രതിപക്ഷം പറയുന്നു.