1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PRD releases press release on behalf of LDF candidate

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പിആര്‍ഡി പുറത്തിറക്കിയ പത്രക്കുറിപ്പ്; കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

Kerala assembly elections, Kerala Elections, Kerala News
കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് (പിആര്‍ഡി) ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 
 
അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പിആര്‍ഡി ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. സുമേഷിനെതിരെ വ്യക്തിപരമായ ആക്രമണ ശ്രമങ്ങള്‍ നടത്തിയെന്ന പരാതിയും പത്രക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഗുരുതരമായ നിയമലംഘനമാണെന്ന് കണ്ണൂര്‍ ഡിസിസി ഇന്നലെ ആരോപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വകുപ്പ് ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയതായി കണ്ണൂര്‍ പിആര്‍ഡി വിശദീകരിച്ചു. 
 
സംഭവം വലിയ വിവാദമായതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ കരിം ചേലേരിയാണ് അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തളിപ്പറമ്പ് സിഎച്ച് സെന്ററിന്റെ ജനറല്‍ സെക്രട്ടറിയാണ് കരിം ചേലേരി. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി
അടുത്ത ലേഖനം
Kerala Summer Bumper Lottery Result Live Updates: പത്ത് കോടിക്ക് അർഹമായ നമ്പർ ഇതാണ് !