1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Power Cut in Kerala KSEB

ഇന്ന് രാത്രി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

"പവർകട്ടെന്ന് പറയാൻ തന്നെ ബുദ്ധിമുട്ടുണ്ട്. പത്ത് വർഷമായിട്ട് ഈ പവർകട്ട് ഉണ്ടായിരുന്നില്ലല്ലോ,"

Kerala power crisis, KSEB power cut, El Niño Kerala, Kerala electricity shortage, Kerala load shedding 2026, monsoon failure Kerala, KSEB power restriction June 2026
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഇന്നും പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. എന്നാൽ വൈദ്യുതി എപ്പോൾ പോകുമെന്നോ എത്രനേരം നിയന്ത്രണം നീളുമെന്നോ ഒരറിയിപ്പുമില്ല. വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്.
 
ജൂലൈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. സർക്കാരിനെതിരെ ശക്തമായ ജനരോഷവും ഉയർന്നിട്ടുണ്ട്. 
 
' രാത്രി മുഴുവൻ പവർകട്ടാ, 11 മണി, 12 മണിക്കൊക്കെ പവർകട്ടാ..അസമയത്തും കറന്റ് പോകും,'
 
' പവർകട്ടെന്ന് പറയാൻ തന്നെ ബുദ്ധിമുട്ടുണ്ട്. പത്ത് വർഷമായിട്ട് ഈ പവർകട്ട് ഉണ്ടായിരുന്നില്ലല്ലോ,'
 
' ഇവര് കേറി കഴിഞ്ഞാ എന്നും പവർകട്ടാ..മുൻപ് പത്ത് വർഷം വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നു. ഇവര് എപ്പഴൊക്കെ ഭരിക്കാൻ കയറിയോ അപ്പഴൊക്കെ പവർകട്ടാ,'
 
' ഹോസ്റ്റലിൽ നിൽക്കുന്നത് കൊണ്ട് പവർകട്ട് വലിയ ബുദ്ധിമുട്ടാണ്. കറന്റ് ഇല്ലാത്തതുകൊണ്ട് പഠിക്കാനൊന്നും പറ്റുന്നില്ല. ക്ലാസിലാണെങ്കിലും പവർകട്ട് കാരണം പ്രസന്റേഷനൊന്നും നടക്കുന്നില്ല'
 
എന്നിങ്ങനെ നിരവധി പരാതികളാണ് പവർകട്ടിനെതിരെ പൊതുജനം ഉന്നയിക്കുന്നത്.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കെ.എസ്.യു അധ്യക്ഷനെ അവഗണിച്ച് കെപിസിസി