'മുൻ സർക്കാർ രാത്രി സമാധാനമായി ഉറങ്ങാൻ കറന്റ് തന്നിരുന്നു'; സതീശൻ സർക്കാരിനെതിരെ കോൺഗ്രസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ കോൺഗ്രസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം സ്വദേശിയായ അൽത്താഫ് സുബൈർ ആണ് യുഡിഎഫ് സർക്കാരിന്റെ പവർകട്ടിനെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്.
എൽഡിഎഫ് സർക്കാർ രാത്രി സമാധാനമായി ഉറങ്ങാനുള്ള കറന്റ് തന്ന കാര്യത്തിൽ അവരെ അഭിനന്ദിക്കാതെ വയ്യെന്നും ഇപ്പോഴത്തെ പവർകട്ട് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് വായിക്കാം
കോൺഗ്രസുകാരനാണ്... പക്ഷേ കറന്റ് പോകുമ്പോൾ ഇരുട്ടിന് പാർട്ടി വ്യത്യാസമൊന്നുമില്ലല്ലോ!
രാത്രി കറന്റ് പോയി കുഞ്ഞുങ്ങൾ ചൂടിൽ കിടന്ന് കരയുമ്പോൾ ഒരു കാര്യം ഓർക്കണം - 'കുഞ്ഞുങ്ങൾക്ക് രാഷ്ട്രീയമില്ലല്ലോ സാറേ, അവർക്ക് ഫാൻ കറങ്ങിയാൽ മതി!'
മുൻ സർക്കാരിനെ ഒരുപാട് കാര്യത്തിന് കുറ്റം പറഞ്ഞിട്ടുണ്ട്... പക്ഷേ രാത്രി സമാധാനമായി ഉറങ്ങാനുള്ള കറന്റ് തന്ന കാര്യത്തിൽ ഒരു സല്യൂട്ട് കൊടുക്കാതെ വയ്യ!
രാഷ്ട്രീയം നാളെ രാവിലെ സംസാരിക്കാം... ഇന്ന് രാത്രി കറന്റ് മാത്രം കട്ട് ചെയ്യല്ലേ സാറേ! വോട്ട് കൈകൊണ്ട് ചെയ്യാം... പക്ഷേ ഉറങ്ങാൻ ഫാൻ തന്നെ വേണം! Also Read: 'പോകും, പോയിക്കൊണ്ടേയിരിക്കും'; പവർകട്ട് ഒന്നിലേറെ തവണയുണ്ടാകുമെന്ന സൂചന നൽകി വൈദ്യുതിമന്ത്രി