1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police demands PC george remand

പി‌ സി ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്

വിദ്വേഷ പ്രസംഗം
വിദ്വേഷ പ്രസംഗം നടത്തിയതിൽ അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പി‌സി ജോർജിന്റെ മെഡിക്കൽ പരിശോധന എആർ ക്യാമ്പിൽ വെച്ച് നടത്തും. അവധി ദിനമായതിനാൽ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
 
മുൻ  എംഎൽഎ ആയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.ചുമത്തിയിട്ടുള്ള കേസുകളില്‍ തെളിവ് ശേഖരണമോ റിക്കവറിയോ ഇല്ല. പ്രായം കൂടുതല്‍ ഉള്ള ആളാണെന്ന് ചൂണ്ടികാട്ടിയാവും പി‌സി ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ ജാമ്യത്തിൽ വാദിക്കുക.153 എ, 95 എ വകുപ്പുകള്‍ ചേര്‍ത്താണ് പി.സി.ജോര്‍ജിനെ ഇന്ന് അറസ്റ്റ് ചെയ്തത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മതവിദ്വേഷ പ്രസംഗം: പി‌ സി ജോർജിന് ‌ജാമ്യം