അനുബന്ധ വാര്‍ത്തകള്‍
- രക്ഷകനെ പോലെ പെരുമാറി, അതിന്റെ മറവിൽ ലൈംഗികമായി ചൂഷണം ചെയ്‌തു, രാസലഹരി വസ്‌തുക്കൾ നൽകി ലൈംഗികമായി ദുരുപയോഗം ചെയ്‌തു:വിജയ് ബാബുവിനെതിരെ നടിയുടെ കുറിപ്പ്
- ബലാത്സംഗ പരാതി: നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവില്‍
- കേള്‍വി നഷ്ടമായ പോലീസ് ഉദ്യോഗസ്ഥനായി ജയസൂര്യ, കേസ് അന്വേഷിക്കാന്‍ ദീപക് പറമ്പോള്‍, റിലീസ് പ്രഖ്യാപിച്ച് ജോണ്‍ ലൂഥര്‍
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സിനിമ താരത്തിന്റെ അമ്മ, ചിത്രം പകര്‍ത്തിയത് അനു സിതാരയുടെ ഭര്‍ത്താവ് !
- ആദ്യം സൗദി വെള്ളക്കയില്‍ അഭിനയിക്കാന്‍ എത്തി, പിന്നെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി, ബിനു പപ്പുവിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍
വിജയ് ബാബു ഒളിവിൽ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിൽ കേസെടുത്തു, അറസ്റ്റിന് സാധ്യത
ബലാത്സംഗക്കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ അറസ്റ്റിന് സാധ്യത. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുപറയാനാകില്ലെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ ഫേസ്‌ബുക്ക് ലൈവിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ വിജയ് ബാബുവിനെതിരെ കേസെടുത്തു.
സിനിമാനടിയായ പരാതിക്കാരി ഈ മാസം 22നാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് നിരവധി തവണ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് ബലാത്സംഗം ചെയ്‌തുവെന്നാണ് പരാതി. ബലാത്സംഗം,ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാൽ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതേസമയം നടന്നത് അതിക്രൂര ബലാൽസംഗമാണെന്നും മദ്യം നൽകി അവശയാക്കി പലതവണപീഡിപ്പിച്ചുവെന്നും നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും ഇത് പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടി വെളിപ്പെടുത്തി.