അഭിറാം മനോഹർ|
Last Modified ഞായര്‍, 1 മെയ് 2022 (09:21 IST)
വിദ്വേഷപ്രസംഗത്തിന്റെ പേരിൽ പിസി ജോർജിനെതിരെ രജിസ്റ്റർ ചെയ്‌ത കേസ് നിയമപരമായി നേരിടുമെന്ന് മകൻ ഷോൺ ജോർജ്. പി.സി. ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.
രു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ പി.സി. ജോര്‍ജിന്റെ പ്രസംഗത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് 'ഒരുമകന്‍ എന്ന നിലയിൽ സംസാരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു ഷോൺ ജോർജിന്റെ മറുപടി. ന്റെ പിതാവിനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയാണ്. അവിടെ എത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പറയുന്നത്. അതിന് ശേഷം കോടതിയിൽ ഹാജരാക്കും. അത് സംബന്ധിച്ച കാര്യങ്ങളെ പറയാനുള്ളു. ഷോൺ ജോർജ് പറഞ്ഞു.
കേസില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് കരുതിയില്ലെന്നും പോലീസ് വിളിപ്പിക്കുമെന്നാണ് കരുതിയതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പിസി ജോർജിന്റെ അറസ്റ്റുണ്ടായത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നുവെന്നും മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പിസി ജോർജിന്റെ പരാമർശം.