1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chicken skinned alive and cut incident executioner arrested

കോഴിയെ ജീവനോ‌ടെ തൊലി‌യുരിച്ച് കഷ്‌ണങ്ങളാക്കിയ സംഭവം: അറവുകാരനെ അറസ്റ്റ് ചെയ്‌തു

കോഴി
കോഴിക്കോട്: കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ അറവുകാരന്‍ അറസ്റ്റില്‍. കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരനായ മനുവിനെയാണ് അറസ്റ്റു ചെയ്തത്.
 
കോഴിയെ ജീവനോടെ തൊലിയുരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഈ വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ഇറച്ചി വാങ്ങാന്‍ കടയിലെത്തിയ ആളാണ് ഈ ക്രൂര ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.
 
സാധാരണയായി തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുക. എന്നാല്‍ മനു ജീവനുള്ള കോഴിയുടെ തൊലിയുരിച്ച് കാലും ചിറകും അറുത്ത് മാറ്റിയ ശേഷമാണ് കഴുത്ത് അറുത്ത് മാറ്റിയത്.
അടുത്ത ലേഖനം
രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ: പലയിട‌ത്തും മണിക്കൂറുകളോളം പവർക‌ട്ട്, ഡൽഹി മെട്രോ മുടങ്ങിയേക്കും