യുദ്ധം കനക്കുമെന്ന് ആശങ്ക, എണ്ണവില 111 ഡോളർ കടന്നു

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 111 ഡോളര്‍ കടന്നു.

crude oil
അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (12:57 IST)
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആഗോളവിപണിയില്‍ എണ്ണവിലയില്‍ കുതിപ്പ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 111 ഡോളര്‍ കടന്നു.
ഹോര്‍മൂസ് കടലിടുക്ക് തുറക്കാനോ പുതിയ കരാറില്‍ ഒപ്പിടാനോ ഇറാന്‍ തയ്യാറായില്ലെങ്കില്‍ ഇറാനെ മുഴുവനായി ഇല്ലാതെയാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.


യുദ്ധം കനത്താല്‍ എണ്ണവിതരണം താറുമാറാകുമെന്ന ആശങ്കയാണ് എണ്ണവില കുത്തനെ ഉയരാന്‍ കാരണമായിരിക്കുന്നത്. കരാറില്‍ ഒപ്പിടാന്‍ ഇറാന്‍ വിസമ്മതിച്ചാല്‍ ബുധനാഴ്ച പുലര്‍ച്ചയോടെ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. നേരത്തെ ഹോര്‍മുസ് തുറന്ന് നല്‍കാന്‍ ഇറാന് അമേരിക്ക അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് ഭീഷണി കടുപ്പിച്ചത്. ഒറ്റരാത്രികൊണ്ട് ഇറാനെ നശിപ്പിക്കുമെന്നും നരകതുല്യമായ അവസ്ഥ ഇറാന് നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ ഭീഷണി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :