Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്
പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും ധാരണയായിരുന്നു
Pinarayi Vijayan: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചു. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത്.
പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും ധാരണയായിരുന്നു. പത്ത് വർഷത്തെ ഭരണപരിചയം പ്രതിപക്ഷ നേതാവായി നയിക്കാൻ പിണറായി വിജയനെ സഹായിക്കും. ഈ വിലയിരുത്തലിനെ തുടർന്നാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്.
പ്രതിപക്ഷ ഉപനേതാവായി കെ.എൻ.ബാലഗോപാൽ എത്താൻ സാധ്യത. സിപിഐയ്ക്കു പ്രതിപക്ഷ ഉപനേതാവ് സ്ഥാനമില്ല.