ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്
ഇത്തവണത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വൈകുമെന്ന് സൂചന. മെയ് 22ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഇതേതുടര്‍ന്ന് ഫലം മെയ് 26ന് പ്രസിദ്ധീകരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
നേരത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് അധ്യാപകര്‍ വിട്ടുനിന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരു ഘട്ടത്തില്‍ 2,177 അധ്യാപകര്‍ മൂല്യനിര്‍ണയ ജോലികള്‍ക്ക് ഹാജരായിരുന്നില്ല. ഇതോടെ അധ്യാപകര്‍ക്കെതിരെ കര്‍ശന അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്ന് പൊതുവിദ്യഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാധാരണ ഏപ്രില്‍ ആദ്യ വാരം ആരംഭിക്കേണ്ട മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 16നാണ് ആരംഭിച്ചത്. ഇതും ഫലപ്രഖ്യാപനം വൈകുന്നതിന് കാരണമായിട്ടുണ്ട്.