പിണറായി പ്രതിപക്ഷ നേതാവാകും
പ്രതിപക്ഷ നേതാവായി പിണറായി ഇതുവരെ പാർട്ടിയെ നയിച്ചിട്ടില്ല
പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് പിണറായി പ്രതിപക്ഷത്തെ നയിക്കണമെന്ന ആവശ്യം ഉയർന്നത്. വിശദമായ ചർച്ചകൾ വരുംദിവസങ്ങളിൽ നടക്കും.
പ്രതിപക്ഷ നേതാവായി പിണറായി ഇതുവരെ പാർട്ടിയെ നയിച്ചിട്ടില്ല. അതുകൊണ്ട് അതിനുള്ള അവസരം കൂടി നൽകണമെന്ന് പാർട്ടിയിൽ അഭിപ്രായമുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ പിണറായിയും തയ്യാറെന്നാണ് റിപ്പോർട്ടുകൾ.
ആദ്യ ഒന്നോ രണ്ടോ വർഷമായിരിക്കും പിണറായി പ്രതിപക്ഷത്തെ നയിക്കുക. പിന്നീട് കേന്ദ്ര കമ്മിറ്റി അംഗമായ കെ.എൻ.ബാലഗോപാലിനെ നിയോഗിച്ചേക്കും.