മൂന്ന് വലിയ പാര്‍ട്ടികളെ ഒറ്റയ്ക്ക് തകര്‍ത്തു; കണ്ണമ്മൂലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്റെ മിന്നുന്ന വിജയം
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 842 വോട്ടുകളും, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 702 വോട്ടുകളും ലഭിച്ചു.
തിരുവനന്തപുരം: പ്രമുഖ രാഷ്ട്രീയ സംഘടനകളെ ഞെട്ടിച്ചുകൊണ്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലെ കണ്ണമ്മൂല വാര്‍ഡില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ 373 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാധാകൃഷ്ണന് 1215 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 842 വോട്ടുകളും, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 702 വോട്ടുകളും ലഭിച്ചു.
ബിജെപിക്ക് 514 വോട്ടുകള്‍ ലഭിച്ചു. വാര്‍ഡിലെ നാല് അപര സ്ഥാനാര്‍ത്ഥികള്‍ ഒരു ഭീഷണി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, നാല് പേര്‍ക്കും ആകെ 65 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. രാധാകൃഷ്ണന്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുന്‍ ഭാരവാഹി കൂടിയാണ്.