1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Independent candidate stabbed in Kochi

കൊച്ചിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കുത്തേറ്റു; വ്യക്തിവൈരാഗ്യമെന്ന് പോലീസ്

ഇതിനെ തുടര്‍ന്ന് ഫസല്‍ തേക്ക് മരം മുറിച്ചതായി ആരോപിച്ച് മനോജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

police
കൊച്ചി: ചേന്ദമംഗലത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കുത്തേറ്റു. മുന്‍ സിപിഎം നേതാവ് ഫസല്‍ റഹ്മാനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കര സ്വദേശി മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. ഒരു വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയുടെ ഒടുവിലാണ് തര്‍ക്കം ഉടലെടുത്തത്. ഇതിനെ തുടര്‍ന്ന് ഫസല്‍ തേക്ക് മരം മുറിച്ചതായി ആരോപിച്ച് മനോജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 
 
ഇതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം പ്രചാരണത്തിനിടെ മനോജും ഫസലും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. സംഘര്‍ഷം രൂക്ഷമായതോടെ മനോജ് ഫസലിനെ മൂന്ന് തവണ കുത്തി. ഫസല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫസല്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്നു. 
 
ഇത്തവണ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഫസല്‍ തീരുമാനിച്ചു. ഇതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അതിജീവിതയെ പൊതുസമൂഹത്തിനു മനസിലാകുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് സന്ദീപ് വാര്യര്‍