നിതിന്‍ രാജിന്റെ മരണം: പിടിയിലായ ലോണ്‍ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ലോണ്‍ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം. മൂന്നു പ്രതികള്‍ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനായുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം നിധിന്റെ മരണം ലോണ്‍ ആപ്പ് ഭീഷണി മൂലം ആണെന്ന വാദമാണ് അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ ചേമ്പറില്‍ നിതിന്‍ കൂട്ട വിചാരണയ്ക്ക് വിധേയനായന്നും ഇതില്‍ അന്വേഷണം വേണമെന്നും കുടുംബം ആവര്‍ത്തിക്കുന്നുണ്ട്.
ഒളിവില്‍പോയ കേസിലെ പ്രതികളായ ഡോക്ടര്‍ എം കെ റാമിനെയും സംഗീത നമ്പ്യാരെയും പിടികൂടാത്തത് പോലീസിന്റെ ഒത്തുകിളി ആണെന്ന് കുടുംബ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കോളേജിനെ അധ്യാപകരടക്കമുള്ള ഏഴു ജീവനക്കാര്‍ രാജിക്കത്ത് നല്‍കിയത് വാര്‍ത്തയായിരുന്നു.