അനുബന്ധ വാര്‍ത്തകള്‍
ഭാര്യയെ കൊന്നശേഷം തമിഴ്‌നാട്ടിലേക്ക് പോയി മറ്റൊരു വിവാഹം കഴിച്ചു : പ്രതി 26 വർഷത്തിന് ശേഷം പിടിയിൽ
പാലക്കാട്: ഭാര്യയെ കൊന്നശേഷം തമിഴ്‌നാട്ടിലേക്ക് പോയി മറ്റൊരു വിവാഹം കഴിച്ചു ഒളിവിൽകഴിഞ്ഞ പ്രതി 26 വർഷത്തിന് ശേഷം പിടിയിലായി. പൊള്ളാച്ചി മയിലാണ്ടിപ്പേട്ട ശെൽവരാജ് എന്ന 53 കാരനാണ് കൊഴിഞ്ഞാമ്പാറ പോലീസ് വലയിലായത്.
കേസിനാസ്പദമായ സംഭവം നടന്നത് 1996 ലാണ്. കൊഴിഞ്ഞാമ്പാറ വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിൽ ശെൽവരാജ്, മാതാവ് രാമാത്താൾ എന്നിവർ ഭാര്യ മീനാക്ഷിക്കൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബ പ്രശത്തെ തുടർന്ന് ശെൽവരാജ് മാതാവിനൊപ്പം ചേർന്ന് മീനാക്ഷിയെ കൊലപ്പെടുത്തി തോട്ടത്തിൽ കുഴിച്ചുമൂടി.
എന്നാൽ മീനാക്ഷിയുടെ സഹോദരൻ തന്റെ സഹോദരിയെ കാണാനില്ലെന്ന് കാണിച്ചു ചിറ്റൂർ പോലീസിൽ പരാതി നൽകിയതും അന്വേഷണത്തിനൊടുവിൽ ശെല്വരാജിനെയും മാതാവിനെയും അറസ്റ്റ് ചെയ്തു. എന്നാൽ ശെൽവരാജ് ജാമ്യത്തിലിറങ്ങി തമിഴ്‌നാട്ടിലേക്ക് കടന്നു. അവിടെ മറ്റൊരു വിവാഹം കഴിച്ചു ശെൽവൻ എന്ന പേരിൽ കഴിഞ്ഞു. ഇതിനിടെ ഇയാളുടെ മാതാവ് മരിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ദിണ്ടിഗലിൽ നിന്ന് 26 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം ശെൽവരാജിന്റെ പോലീസ് പിടികൂടി.