തടിക്കഷണം കൊണ്ടുള്ള അടിയേറ്റു തൊഴിലാളി മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (17:33 IST)
വിഴിഞ്ഞം: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ ഉണ്ടായ അടിപിടിയിൽ ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി തടിക്കഷണം കൊണ്ടുള്ള അടിയേറ്റു മരിച്ചു. ജാർഖണ്ഡ് മഹാരാജ്പുർ ബസാർ സ്വദേശി കുന്തന ലോഹറൻ എന്ന 40 കാരനാണ് അടിയേറ്റു മരിച്ചത്. സംഭവത്തിന് തൊട്ടുപിറകെ പ്രതി എന്ന് കരുതുന്ന ഒരാളും മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയും ഒളിവിൽ പോയി.

പതിനേഴാം തീയതി ശനിയാശ്ച രാത്രി പുളിങ്കുടി നെട്ടത്താന്നി റോഡിലെ ഇവരുടെ താമസ സ്ഥലത്ത് ഇവർ ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് സംഘത്തിൽ കലാശിച്ചത്. തലയ്ക്ക് അടിയേറ്റു ഗുരുതരമായി പരുക്കേറ്റ ലോഹരനെ പ്രതിയെന്നു കരുതുന്ന ആളും മറ്റൊരാളും ചേർന്ന് ആദ്യം മുക്കോലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.

എന്നാൽ ഇവർ തെറ്റായ മേൽവിലാസം ആയിരുന്നു അവിടെ നൽകിയത്. ഗോവണിപ്പടിയിൽ നിന്ന് വീണു എന്ന് പറഞ്ഞായിരുന്നു ലോഹരനെ ഇവിടെ ഇവർ എത്തിച്ചത്. എന്നാൽ ഇയാളെ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :