1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Land dispute relative arrested for murder

വഴിത്തർക്കം : വയോധികന്റെ കൊലപാതകത്തിൽ ബന്ധു പിടിയിൽ

Murder
എറണാകുളം: വഴിത്തർക്കത്തിനൊടുവിൽ ഉണ്ടായ സംഘർഷത്തിൽ വയോധികൻ കൊല്ലപ്പെട്ടതുമായി  ബന്ധപ്പെട്ടു ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം ചെമ്മലപ്പറ്റി മുരിങ്ങനാട് ചന്ദ്രശേഖരൻ (71) കൊല്ലപ്പെട്ട സംഭവത്തിൽ ഇയാളുടെ ബന്ധുവായ കിഴക്കമ്പലം ചെമ്മലപ്പറ്റി മുരിങ്ങനാട് അജികുമാറിനെ (50) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.  
 
കഴിഞ്ഞ പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. അജികുമാറിന്റെ വീട്ടിലേക്കുള്ള വഴി സംബന്ധിച്ച് ഇരുവരും തമ്മിലുള്ള തർക്കവും തുടർന്നുള്ള സംഘർഷത്തിൽ ചന്ദ്രശേഖരൻ തല നിലത്തടിച്ചു വീണു. പതിനെട്ടിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇദ്ദേഹം മരിച്ചു.
 
സംഭവം കേസായതോടെ അജികുമാർ ഒളിവിൽ പോയി. ഒളിവിലായിരുന്ന ഇയാൾ അടിമാലിയിൽ നിന്ന് പെരുമ്പാവൂരിൽ എത്തിയതറിഞ്ഞാണ് തടിയിട്ടപറമ്പ് പോലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
കൈക്കൂലി: വില്ലേജ് ഓഫീസർ പിടിയിലായി