അനുബന്ധ വാര്‍ത്തകള്‍
- കര്‍ണാടകയില്‍ ഇസ്ലാം മതം സ്വീകരിച്ച യുവതിയെ തീവ്രഹിന്ദുത്വ സംഘം കൊലപ്പെടുത്തി
- തമിഴ്നാട്ടിലെ ഇരട്ടക്കൊലക്കേസ് പ്രതി കാൽ നൂറ്റാണ്ടിനു ശേഷം പിടിയിലായി
- വഴിത്തർക്കം : വയോധികന്റെ കൊലപാതകത്തിൽ ബന്ധു പിടിയിൽ
- ബ്യുട്ടീഷന്റെ കൊലപാതകം : സ്ത്രീയടക്കം മൂന്നു പേർ അറസ്റ്റിൽ
- തടിക്കഷണം കൊണ്ടുള്ള അടിയേറ്റു തൊഴിലാളി മരിച്ചു
അതിഥി തൊഴിലാളിയെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു
കൊയിലാണ്ടി : മൂന്നു അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ വഴക്കിൽ ഒരാളെ ബെൽറ്റ് കഴുത്തിൽ മുറുക്കി കൊന്നു. കൊയിലാണ്ടിയിലെ മായൻ കടപ്പുറത്തെ പുലിമുട്ടിൽ മൂന്നു ആസാം തൊഴിലാളികൾ തമ്മിലുണ്ടായ വഴക്കിലാണ് കൊലപാതകം നടന്നത്.
മദ്യപാനത്തിനിടെയാണ് മൂവരും തമ്മിൽ വഴക്കും അടിയും ഉണ്ടായത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സംഘം പുലിമുട്ടിനടിയിൽ നിന്ന് കഴുത്തിൽ ബെൽറ്റ് കുരുക്കിയ നിലയിലാണ് ഒരാളെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതിയെന്നു സംശയിക്കുന്ന ലക്ഷി ബ്രഹ്മ എന്ന ആസാം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മറ്റു രണ്ടു പേരെയും പിടികൂടി. ഇവരെല്ലാവരും തുറമുഖത്തു മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ്.