1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. New low pressure area over Indian Ocean

ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലായി പുതിയ ന്യൂനമര്‍ദ്ദം; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Rain with thunderstorm alert in Kerala, Thunderstorm, Kerala Weather, Heavy Rain
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും  ഭൂമധ്യരേഖയ്ക്കു സമീപമുള്ള  ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ  ന്യൂനമര്‍ദ്ദം (Low Pressure Area) രൂപപ്പെട്ടു. ഇത്  24 മണിക്കൂറിനുള്ളില്‍  പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതല്‍  ശക്തി പ്രാപിക്കാന്‍ സാധ്യത. 
ഭൂമധ്യരേഖയ്ക്കു  സമീപമുള്ള  ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക്  കിഴക്കന്‍  ബംഗാള്‍ ഉള്‍ക്കടലിനു  മുകളിലായി സ്ഥിതി ചെയ്തിരുന്ന  ചക്രവാതചുഴി  (Cyclonic Circulation)  പുതിയ ന്യൂന മര്‍ദ്ദത്തില്‍ ലയിച്ചു.
 
കേരളത്തില്‍  ഫെബ്രുവരി  21  മുതല്‍  25 വരെ യുള്ള തീയതികളില്‍  നേരിയ /ഇടത്തരം  മഴയ്ക്കും  21,22 തീയതികളില്‍ ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത ലേഖനം
ലോകത്ത് ഏറ്റവും കൂടുതല്‍ പച്ചമുളക് ഉത്പാദിപ്പിക്കുന്ന രാജ്യം ഏതെന്നറിയാമോ