അഭിറാം മനോഹർ|
Last Modified വെള്ളി, 2 ജനുവരി 2026 (14:58 IST)
വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും അദ്ദേഹത്തെ വര്‍ഗീയവാദിയായി കണക്കാക്കുന്നില്ലെന്നും ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതേതരനിലപാടുള്ള നേതാവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കണ്ണൂരില്‍
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകള്‍ അംഗീകരിക്കും. അതേസമയം യോജിക്കാനാവാത്തത് തള്ളും. മലപ്പുറത്ത് വിദ്യഭ്യാസ സ്ഥാപനം തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മലപ്പുറം ജില്ല രൂപീകരിക്കാന്‍ വേണ്ടി പ്രയത്‌നിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.