Monsoon Rain : പെയ്ത 388.3 മില്ലീമീറ്റർ മാത്രം, കേരളത്തിൽ തുലാമഴയിൽ 21 ശതമാനത്തിൻ്റെ കുറവ്

Kerala Weather
Kerala Weather
അഭിറാം മനോഹർ| Last Modified വ്യാഴം, 1 ജനുവരി 2026 (08:46 IST)
2025ല്‍ സംസ്ഥാനത്ത് ലഭിച്ച തുലാവര്‍ഷ മഴയില്‍ 21 ശതമാനത്തിന്റെ കുറവെന്ന് കണക്കുകള്‍. 491.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട ഇടത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റര്‍ മഴ മാത്രമാണ്. കാലവര്‍ഷ കണക്കിലും 13 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷമുണ്ടായത്.

തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്(550 മില്ലിമീറ്റര്‍) . മഴയില്‍ 4 ശതമാനത്തിന്റെ മാത്രം കുറവാണുണ്ടായത്. വയനാട് ലഭിച്ചത് 252 മില്ലിമീറ്റര്‍ 22 ശതമാനത്തിന്റെ കുറവ്. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയിലും കുറവാണ് ലഭിച്ചത്. ഒക്ടോബര്‍ മാസത്തില്‍ 10 ശതമാനം കുറവ് മഴയും നവംബറില്‍ 42 ശതമാനവും ഡിസംബറില്‍ 28 ശതമാനവും കുറവാണ് ലഭിച്ചത്. 2024ല്‍ തുലാമഴയില്‍ ഒരു ശതമാനത്തിന്റെ മാത്രം കുറവാണുണ്ടായത്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ വരെ നീളുന്നതാണ് തുലാവര്‍ഷം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :