നിയമസഭയിൽ കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ട്, എങ്കിലും യുഡിഎഫിൽ സമ്മർദ്ദം ചെലുത്തില്ല: മുസ്ലീം ലീഗ്

Muslim league, UDF Seats,Kerala assembly elections, Kerala news,മുസ്ലീം ലീഗ്, യുഡിഎഫ് സീറ്റ്, കേരള അസെംബ്ലി ഇലക്ഷൻ, കേരള വാർത്ത
രേണുക വേണു| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2025 (16:57 IST)
തദ്ദേശ തിരെഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നും എങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ക്കായി യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും മുസ്ലീം ലീഗ്.

നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ ലീഗിന് താത്പര്യമില്ലെന്നാണ് ലീഗ് വ്യക്തമാക്കിയത്. പി വി അന്‍വര്‍, സി കെ ജാനു തുടങ്ങിയ നേതാക്കളെ കൂടി മുന്നണിയിലെത്തിച്ച് ശക്തിപ്പെടുത്തി ഇടത് ഭരണതുടര്‍ച്ച തടയുകയാണ് ലീഗിന്റെ പ്രാഥമിക ലക്ഷ്യമെന്നാണ് തീരുമാനത്തിലൂടെ ലീഗ് വ്യക്തമാക്കുന്നത്.
ഈ ലക്ഷ്യത്തിനായി പാര്‍ട്ടിയുടെ താത്പര്യം ഹനിക്കാത്ത രീതിയില്‍ വിട്ടുവീഴ്ചകള്‍ക്കൊരുക്കമാണെന്ന സൂചനയാണ് ലീഗ് നേതാക്കള്‍ നല്‍കുന്നത്.


മുന്‍പ് 24 സീറ്റില്‍ മത്സരിച്ചിരുന്ന മുസ്ലീം ലീഗ് കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ 27 സീറ്റാണ് ആവശ്യപ്പെട്ടത്. പിന്നീട് സമവായത്തില്‍ ഇത് 25 സീറ്റാക്കാന്‍ തീരുമാനിച്ചു. മത്സരിച്ച സീറ്റുകളില്‍ 15 എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. ഇത്തവണ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മലബാറിന് പുറത്ത് തെക്കന്‍ ജില്ലകളിലും ശക്തി തെളിയിക്കാന്‍ ലീഗിനായിരുന്നു. ഈ സാഹചര്യത്തില്‍ നിയമസഭാ തിരെഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പിഎം എ സലാമാണ് വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :