എസ്ഐആർ: കർണാടക വോട്ടർ പട്ടികയിൽ കടുംവെട്ടൽ: കുറഞ്ഞത് ഒരു കോടിയോളം വോട്ടർമാർ
Updated: Tue, 27 Oct 2026 (16:37 IST)
പ്രത്യേക തിരുത്തല്‍ പക്രിയയ്ക്ക് ശേഷമുള്ള കര്‍ണാടക അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 4,55,00,011 വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എസ്‌ഐആറിന് മുന്‍പ് 5,54,32,314 വോട്ടര്‍മാരായിരുന്നു പട്ടികയിലുണ്ടായിരുന്നത്. പുതുക്കിയ പട്ടിക പ്രകാരം 99.32 ലക്ഷം വോട്ടര്‍മാരാണ് കുറഞ്ഞിരിക്കുന്നത്. കരട് പട്ടികയില്‍ 1.07 കോടിയിലധികം പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
അന്തിമവോട്ടര്‍ പട്ടികയിലെ കണക്കുകള്‍ പ്രകാരം 2.25 കോടിയിലധികം പുരുഷന്മാരും 2.29 കോടിയിലധികം സ്ത്രീകളും 2,841 ഭിന്നലിംഗക്കാരുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 18നും 19നും ഇടയില്‍ പ്രായമുള്ള 6.83 ലക്ഷത്തിലധികം പുതിയ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. കരട് പട്ടികയില്‍ താമസം മാറിയവരോ വിവരശേഖരണ സമയത്ത് ഇല്ലാതിരുന്നവരോ ആയി 80.62 ലക്ഷം പേരാണുണ്ടായിരുന്നത്. മരണപ്പെട്ടതായി 16.39 ലക്ഷം പേരെയും വോട്ട് ഇരട്ടിച്ച 7 ലക്ഷത്തിലധികം പേരെയും മറ്റുള്ളവര്‍ എന്ന വിഭാഗത്തില്‍ പെട്ട 3.83 ലക്ഷം പേരെയും പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പട്ടികയില്‍ വീണ്ടും പേര് ഉള്‍പ്പെടുത്താനുള്ള ഫോം 6 അപേക്ഷകള്‍ ഉള്‍പ്പടെ ആകെ 7,87,534 ഫോം 6 അപേക്ഷകളാണ് തിരെഞ്ഞെടുപ്പ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതില്‍ പുതിയ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക