അനുബന്ധ വാര്‍ത്തകള്‍
- പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
- മൂന്നുവയസുകാരന് കീടനാശിനി നല്കി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു
- തിരുവനന്തപുരത്ത് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി
- വീടിനുമുന്നില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞതിന് യുവതിയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമം
- അമേരിക്കയിലെ കൊളറാഡോയില്‍ വെടിവയ്പ്പ്: പോലീസുകാരനടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു
വൃദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് മകള്‍ അറസ്റ്റില്‍
കണ്ണൂര്‍: എഴുപത്തഞ്ചുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മകളെ പോലീസ് അറസ്‌റ് ചെയ്തു. മാലൂര്‍ കപ്പട്ടപ്പൊയിലിനടുത്ത് കോറോത്ത് ലക്ഷംവീട്ടില്‍ നന്ദിനിയാണ് വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഇവര്‍ക്കൊപ്പം മകള്‍ ഷെര്‍ലി, ഭര്‍ത്താവ് ഭാസ്‌കരന്‍ എന്നിവരാണ് കൂടെ താമസം. ഭാസ്‌കരന്‍ ജോലിക്കു പോയ സമയത്ത് മകള്‍ ഷേര്‍ളി മാതാവിനെ ഓലമടല്‍ കൊണ്ട് തലയ്ക്കടിച്ചും ചവുട്ടിയും കൊന്നതാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഷെര്‍ലിയെ പോലീസ് അറസ്‌റ് ചെയ്തത്.
കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മരിച്ച നന്ദിനിയുടെ മൃതദേഹം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.