1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Iringalakkuda Kodassery

ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

Murder
ഇരിങ്ങാലക്കുട: ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലചെയ്ത കേസിലെ പരാതിയ്ക്ക് കോടതി ജീവപര്യന്തം കഠിനതറ്റവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ഇരിങ്ങാലക്കുട ചെങ്ങാലൂർ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ബിരാജുവിനെയാണ് (43) കോടതി ശിക്ഷിച്ചത്.

കോടശ്ശേരി സ്വദേശി കണ്ണോളി വീട്ടിൽ ജനാർദ്ദനന്റെ മകൾ ജീത്തുവിനെ (32) ആണ് 2018 ഏപ്രിൽ ഇരുപത്തൊമ്പത് ഉച്ചയ്ക്ക് ഭർത്താവ് ബിരാജ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ വിവാഹ മോചന ഹർജി നൽകിയിരുന്നു.

ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എസ്.രാജീവ് ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില് നാല് വര്ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ഇതിനൊപ്പം കൊല്ലപ്പെട്ട യുവതിയുടെ പിതാവിന് നഷ്ടപരിഹാരം നൽകാനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും നിർദ്ദേശം നൽകി.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പാലക്കാട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു